കാരള്‍ ഗാന മത്സരം: തോപ്പുംപടി മസ്റ്റാര്‍ഡ് സീഡ്സിന് ഒന്നാം സമ്മാനം
1489586
Tuesday, December 24, 2024 4:56 AM IST
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് കാരള്‍ ഗാന മത്സരം സംഘടിപ്പിച്ചു. മസ്റ്റാര്‍ഡ് സീഡ്സ് തോപ്പുംപടി ഒന്നാം സമ്മാനവും ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് രണ്ടാം സമ്മാനവും ഔവര്‍ ലേഡി ഓഫ് പെര്പ്പക്ച്വല് ഹെല്‍പ്പ് ചര്‍ച്ച് ഓച്ചംതുരുത്ത് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യഥാക്രമം 20000, 15000, 10000 രൂപ വീതം കാഷ്പ്രൈസും മെമന്റോയും സമ്മാനിച്ചു. കൂടാതെ ഏഴ് ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്കി.
മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ ചലച്ചിത്ര നടൻ സിജോയ് വര്‍ഗീസ് മുഖ്യസന്ദേശം നല്കി. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ചെയര്മാൻ റവ.ഡോ. മാര്ട്ടിന് മള്ളാത്ത് അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകരായ പി.ജെ.ബേണി, അശോകന് അര്ജുനന്, ജോര്‍ജ് നിര്‍മല്‍, ജോണ്സണ് മങ്ങഴ, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
വിജയികള്‍ക്ക് സിജോയ് വര്‍ഗീസും റവ.ഡോ. മാര്ട്ടിന് മള്ളാത്തും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.