ജിംഗിള്‍ വൈബ്സിനു തുടക്കമായി
1489314
Monday, December 23, 2024 1:46 AM IST
കൊച്ചി: വരാപ്പുഴ അതിരൂപതയും റെഡ് എക്സല്‍ മീഡിയ ഹബ്ബും സംയുക്തമായി എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ ‘ജിംഗിള്‍ വൈബ്സ്’ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
മന്ത്രി പി. രാജീവ്, ഹൈബി ഈഡന് എംപി, മേയര്‍ എം. അനില്‍കുമാര്‍, ടി.ജെ. വിനോദ് എംഎല്‍എ, കോ-ഓര്‍ഡിനേറ്റര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, മോണ്‍. മാത്യു കല്ലിങ്കല്‍, ഷെറി തോമസ്, കൗണ്‍സിലര്‍ മനു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് വൈകിട്ട് അഞ്ചിന് സിഎസി മ്യൂസിക് കള്‍ച്ചറല്‍ ഇവന്റ്. ഏഴിന് പിന്നണി ഗായകന് വിപിന്‍ സേവ്യര്‍, സ്റ്റാന്‍ഡ് അപ് കോമേഡിയന്‍ രാജേഷ് കടവന്ത്ര എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന മൂണ്ലൈറ്റ്സ് മെഗാ മ്യൂസിക് ഇവന്റ്. നാളെ വൈകുന്നേരം അഞ്ചിന് ഫാ. ജോസഫ് തട്ടാരശേരി അവതരിപ്പിക്കുന്ന ഗാനസന്ധ്യ. ഏഴിന് സഹല്‍ ബാബു അവതരിപ്പിക്കുന്ന ദ ആര്‍ട്ട് ഓഫ് ബബിള്‍സ് ഷോ.
25ന് വൈകുന്നേരം വൈകിട്ട് ഏഴിന് ലിബിന് സക്കറിയ, കീര്‍ത്തന സ്മിത ഷാജി എന്നിവര്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ബാന്‍ഡ് മെഗാ ഷോ. 26ന് വൈകിട്ട് ഏഴിന് കാഞ്ഞൂര്‍ നാട്ടുപൊലിമ നാടന്‍പാട്ട്. 27ന് വൈകിട്ട് ഏഴിന് വിസിലേഴ്സ് മ്യൂസിക് ഷോ. 28ന് വൈകുന്നേരം അഞ്ചിന് യൂത്ത് ഇയര്‍ ക്ലോസിംഗ് സെലിബ്രേഷന്. ഏഴിന് ലയ തരംഗം മ്യൂസിക്കല്‍ ഫ്യൂഷന്‍ ഷോ. പ്രവേശന ഫീസ് 50 രൂപ.