കാറിടിച്ച് വയോധികൻ മരിച്ചു
1490057
Friday, December 27, 2024 12:47 AM IST
പെരുന്പാവൂർ: റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കാറിടിച്ച് വയോധികൻ മരിച്ചു. ഒന്നാംമൈൽ വെള്ളാഞ്ഞിൽ വീട്ടിൽ വി.വി. വർഗീസാ(82)ണ് മരിച്ചത്. ഇന്നലെ രാവിലെ 11.30ന് എഎം റോഡിൽ ഒന്നാംമൈൽ ജംഗ്ഷനിലായിരുന്നു അപകടം.
വർഗീസ് റോഡിന്റെ പകുതിയോളം മറി കടന്നെങ്കിലും കോതമംഗലം ഭാഗത്തുനിന്നു വന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുന്പാവൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: പൊന്നമ്മ. മക്കൾ:സിനി, സജി, സിമി. മരുമക്കൾ: രാജേഷ് (യുഎസ്), സാംസണ് സാമുവേൽ, അരുണ്‍.