കെഎസ്ഇബി ജീവനക്കാരെ മർദിച്ച ഗുണ്ട പിടിയിൽ
1490076
Friday, December 27, 2024 3:12 AM IST
ചെറായി: വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് ഫ്യൂസ് ഊരിയ വൈദ്യുതി ബോർഡ് ജീവനക്കാരെ മർദിച്ച ഗുണ്ട അറസ്റ്റിൽ. ചെറായി വാടേപ്പറമ്പിൽ തൊരപ്പൻ എന്നു വിളിക്കുന്ന രാജേഷി(51) നെ മുനമ്പം പോലീസാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടിലെത്തിയ ചെറായി വൈദ്യുതി ബോർഡ് സെക്ഷനിലെ രണ്ട് ജീവനക്കാരെയാണ് മർദിച്ചത്. തുടർന്ന് ഊരിയെടുത്ത ഫ്യൂസ് ഭീഷണിപ്പെടുത്തി തിരികെ കുത്തിപ്പിച്ചു.
ഇതിനു ശേഷം ഗുണ്ട നേരെ ചെറായിലെ വൈദ്യുതി ബോർഡ് ഓഫീസിലെത്തി മുഴുവൻ ജീവനക്കാരെയും ഭീഷണിപ്പെടുത്തിയത്രേ. പരാതിയിൽ മുനമ്പം സിഐ കെ.എസ്. സന്ദീപ്, എസ് ഐ ടി.ബി. ബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.