പി.ടി. തോമസിനെ അനുസ്മരിച്ചു
1489311
Monday, December 23, 2024 1:45 AM IST
കൊച്ചി: ജീവിതത്തിന്റെ അവസാന കാലം വരെയും കെഎസ്യു പ്രസിഡന്റിന്റെ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ച നേതാവായിരുന്നു പി.ടി. തോമസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഏതു കാര്യവും അങ്ങേയറ്റത്തെ തീവ്രതയോടെ അവതരിപ്പിക്കാൻ ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. പി.ടി തൊടുത്തു വിടുന്ന വാക്കുകള്‍ എതിരാളികളുടെ നെഞ്ച് തുളയ്ക്കുന്നതായിരുന്നു. പി.ടിയുടെ വിയോഗം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലുമുണ്ടാക്കിയ ശൂന്യത നികത്താനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. അജിതന് മേനോന് രചിച്ച 'പിടി സര്ഗധനന്' എന്ന പുസ്തകം പ്രതിപക്ഷ നേതാവ് ഉമ തോമസ് എംഎല്‍എയ്ക്ക് നല്കി പ്രകാശനം ചെയ്തു.
എംപിമാരായ ഹൈബി ഈഡന്, ജെബി മേത്തര്‍, എംഎല്‍എമാരായ കെ.ബാബു, ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, വി.പി. സജീന്ദ്രന്, അബ്ദുല്‍ മുത്തലിബ്, ആര്. ഗോപാലകൃഷ്ണന്, കെ.പി. ധനപാലന്, ഡൊമിനിക് പ്രസന്റേഷന്, ഐ.കെ. രാജു, ,ടോണി ചമ്മിണി, ചാള്‍സ് ഡയസ്, എം.ആര്. അഭിലാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.