തെരുവുനായ-വന്യമൃഗ ആക്രമണം: ഭീമഹർജിയിൽ പങ്കുചേർന്ന് അത്താണി ഇടവക
1489320
Monday, December 23, 2024 1:46 AM IST
നെടുമ്പാശേരി : തെരുവുനായകളുടെയും വന്യമൃഗങ്ങളുടെയും ആക്രമണങ്ങൾക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്ന 50 ലക്ഷം പേരുടെ ഭീമഹർജിയിൽ അത്താണി സെന്റ് ഫ്രാൻസീസ് അസീസി ഇടവക കൂട്ടായ്മയും പങ്കുചേർന്നു.
ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിന്റെ നേതൃത്വത്തിലാണ് ഒപ്പുശേഖരണ യജ്ഞം സംഘടിപ്പിച്ചത്. ഇടവക കൂട്ടായ്മ ഒന്നടങ്കം ഈ ഒപ്പുശേഖരണ യജ്ഞത്തിൽ അണിചേർന്നു. വികാരി ഫാ. ജോർജ് വിതയത്തിൽ അത്താണി ഇടവകയിലെ ഒപ്പുശേഖരണ യജ്ഞം ഉദ്ഘാടനം ചെയ്തു.
ഫാ. വർഗീസ് അസിൻ തൈപ്പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനസേവ തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി ആമുഖ പ്രഭാഷണം നടത്തി. പള്ളി ട്രസ്റ്റിമാരായ പീറ്റർ പാലേലില്, രാജേഷ് മാത്യു, പാരീഷ് കൗൺസിൽ വൈസ് ചെയർമാൻ ജോസ് കുടിയിരിപ്പിൽ, സിസ്റ്റർ റീസ, സിസ്റ്റർ റീന, സിസ്റ്റർ മിഷേൽ, ജോഷി വർഗീസ്, കെ.എ. ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.