കൂനമ്മാവിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ
1489567
Tuesday, December 24, 2024 4:56 AM IST
വരാപ്പുഴ: വരാപ്പുഴ അതിരൂപതയിലെ കൂനമ്മാവ് സെന്റ് ഫിലോമിനാസ് ആന്‍ഡ് വിശുദ്ധ ചാവറ തീര്‍ഥാടന കേന്ദ്രത്തില്‍ തിരുനാളിനും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധ പദവി ദശവര്‍ഷ ആഘോഷത്തിനും ഡിസംബര്‍ 26ന് കൊടിയേറും.
26ന് വൈകിട്ട് 4.30 ന് അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ നിന്നുള്ള ദീപശിഖയും കുടുംബയൂണിറ്റുകളില്‍ നിന്നുള്ള തിരുസ്വരൂപ പ്രയാണവും പള്ളിയങ്കണത്തില്‍ എത്തും. തുടര്‍ന്ന് കൊടിയേറ്റം. പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
തിരുനാള്‍ ദിവസങ്ങളിൽ രാവിലെ ആറിനും ഏഴിനും 10.30നും വൈകിട്ട് 5.30നും ദിവ്യബലി, നൊവേന, ആരാധന എന്നിവയുണ്ടാകും. 28 നാണ് നേര്‍ച്ചസദ്യ. രാവിലെ 9.30 ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഊട്ടുപുര ഹാൾ ശിലാസ്ഥാപനം. ഉച്ചയ്ക്ക് 12 നും രണ്ടിനും നാലിനും വൈകിട്ട് 5.30നും ഏഴിനും ദിവ്യബലി. നേര്‍ച്ചസദ്യ വിതരണം രാത്രി എട്ടുവരെ നീളും.
29ന് രാവിലെ വാഹന ആശീര്‍വാദം, 10 ന് ആഘോഷമായ ദിവ്യബലി, വൈകിട്ട് ഏഴിന് സാംസ്കാരിക സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മോണ്‍. സെബാസ്റ്റ്യന്‍ ലൂയീസ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡന് എംപി മുഖ്യപ്രഭാഷണവും മഞ്ഞുമ്മല്‍ പ്രൊവിന്‍ഷ്യാള്‍ ഡോ. അഗസ്റ്റിന് മുല്ലൂര്‍ അനുഗ്രഹ പ്രഭാഷണവും നടത്തും.
30 ന് വൈകിട്ട് 5.30ന് ദിവ്യബലി, രാത്രി 7.30ന് കാഞ്ഞിരപ്പിള്ളി അമല കമ്യൂണിക്കേഷൻസിന്റെ നാടകം - ശാന്തം. ജനുവരി രണ്ടിന് രാവിലെ 10.30 നും വൈകിട്ട് 5.30 നും ദിവ്യബലി. രാത്രി 7.30ന് ഗാനമേള. തിരുനാള്‍ ദിനമായ ജനുവരി മൂന്നിന് രാവിലെ ആറിനും ഏഴിനും 10.30 നും ദിവ്യബലി. വൈകിട്ട് അഞ്ചിന് പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാര്‍മികത്വം വഹിക്കും. തുടർന്ന് ചാവറ സ്നേഹഭവന്റെ താക്കോല്‍ദാനം, പ്രദക്ഷിണം, വര്‍ണക്കാഴ്ച.
തിരുനാള്‍ ആഘോഷങ്ങള്‍ക്ക് റെക്ടര്‍ മോണ്‍. സെബാസ്റ്റ്യന്‍ ലൂയീസ്, സഹവികാരി ഫാ. സുജിത് സ്റ്റാന്‍ലി നടുവിലവീട്ടില്‍, ഫാ. ലാസര്‍ സിന്റോ തൈപ്പറമ്പില്‍ തുടങ്ങിയവർ നേതൃത്വം നല്കുന്നു.