അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു
1490081
Friday, December 27, 2024 3:12 AM IST
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കെ. കരുണാകരൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിന് സമീപം 87-ാം നന്പർ അങ്കണവാടി കെട്ടിടത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ഷാന്റി ഏബ്രഹാം എന്നിവർ ചേർന്ന് തറക്കല്ലിട്ടു. ജില്ലാ പഞ്ചായത്തും മാറാടി പഞ്ചായത്തും എംജിഎൻആർഇജിഎസും വനിതാശിശു വികസന വകുപ്പും സംയുക്തമായാണ് കെട്ടിടം നിർമിക്കുന്നത്.
ഇതോടെ മാറാടി പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടമാകുമെന്നും വാർഷിക പദ്ധതിയിലുൾപ്പെടുത്തി എല്ലാ അങ്കണവാടികളും എസിയാക്കുകയും ഹരിത അങ്കണവാടികളായി പ്രഖ്യാപിച്ച് സ്മാർട്ടാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി പറഞ്ഞു.