ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രികൻ മരിച്ചു
1490058
Friday, December 27, 2024 12:47 AM IST
കോതമംഗലം: ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. വടാട്ടുപാറ വനിതാ സഹകരണ സംഘത്തിലെ ജീവനക്കാരനായ വടാട്ടുപാറ പനംചുവട് കൊച്ചേക്കത്ത് മനോഹരന്റെ മകൻ കെ.എം. മനേഷ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീടിനു സമീപം റോഡിലൂടെ നടന്നുപോകുന്പോൾ പിന്നിൽ നിന്നു ബൈക്ക് ഇടിക്കുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ധന്യ. മക്കൾ: അനുനന്ദ, അതുൽകൃഷ്ണ.