അധികാരശക്തികൾ വിസ്മരിക്കപ്പെടും, ക്രിസ്തുവിനെ ഓർമിക്കും: പ്രഫ.എം.കെ. സാനു
1489585
Tuesday, December 24, 2024 4:56 AM IST
കൊച്ചി: അധികാരശക്തികളെ ചരിത്രം വിസ്മരിക്കുമെന്നും ക്രിസ്തുവിനെ കാലം എന്നും ഓർമിക്കുമെന്നും പ്രഫ. എം.കെ. സാനു. അതിനു കാരണം സ്നേഹത്തിന്റെ സന്ദേശമാണ്. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ ക്രിസ്തു നൽകിയ സ്നേഹസന്ദേശത്തിന് പ്രസക്തി വർധിക്കുന്നുവെന്നും പ്രഫ. സാനു പറഞ്ഞു. പാലാരിവട്ടം പിഒസിയിൽ ക്രിസ്മസ് - പുതുവത്സര ഗാനത്തിന്റെ പ്രകാശനചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പൊതുപ്രവർത്തകനായ സി.ജി. രാജഗോപാൽ രചിച്ച "ഏകനല്ല ഞാൻ ഏകനല്ല" എന്നാരംഭിക്കുന്ന ഗാനമാണു പുറത്തിറക്കിയത്.
കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ, ഫാ. ജേക്കബ് പ്രസാദ്, ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി ഷജിൽ കുമാർ, സൂസൻ ജേക്കബ്, സിനിമ നിർമാതാവ് ടിനു തോമസ് തുടങ്ങിയവർ പങ്കെടുത്തു. സിഎംഐ വൈദികനായ ഫാ. ലിന്റോ കാഞ്ഞൂത്തറയാണു ഗാനത്തിന് ഈണമിട്ടത്.