പാപ്പനിക്കാട് പാടശേഖരത്തിലെ തരിശു നിലത്ത് കൃഷിയിറക്കി
1489319
Monday, December 23, 2024 1:46 AM IST
നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്ത് ഏഴാം വാർഡ് കുറുമശേരി തുളച്ചാൽ പാപ്പനിക്കാട് പാടശേഖരത്തിൽ തരിശായി കിടക്കുന്ന കൃഷിഭൂമി നെൽക്കൃഷിയിറക്കി.
പാറക്കടവ് പഞ്ചായത്തും, കൃഷിഭവനും, ഏഴാം വാർഡിലെ തുളച്ചാൽ പാപ്പനിക്കാട് പാടശേഖര സമിതിയും, കുട്ടനാട് ഹരിത നെൽക്കർഷക സംഘത്തിന്റെ സഹായത്തോടെ കൃഷിയിറക്കുന്നതിന്റെ ഭാഗമായുള്ള നെൽവിത്ത് വിതക്കുന്നതിന്റെ ഉദ്ഘാടനം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ അധ്യക്ഷനായി. വാർഡ് മെമ്പർ ശാരദ ഉണ്ണികൃഷ്ണൻ , കൃഷി ഓഫീസർ ഷീബ, ബ്ലോക്ക് വൈസ് പ്രസിഡന്റ് താര സജീവ്, പി.പി. ജോയി, ബീന ഷിബു, വി.എൻ. അജയകുമാർ, റീന രാജൻ, എം.കെ. പ്രകാശൻ, ജി. ശ്രീകുമാർ, കെ.കെ. വേണു, കെ.എസ്. കാമരാജ് എന്നിവർ സംസാരിച്ചു.