മാധ്യമപ്രവർത്തകന് മർദനമേറ്റ സംഭവം: പ്രതിഷേധ ധർണ നടത്തി
1489568
Tuesday, December 24, 2024 4:56 AM IST
കാക്കനാട് : മാധ്യമപ്രവർത്തകനെ തൃക്കാക്കര നഗരസഭാ കൗൺസിലർ മർദിച്ച സംഭവത്തിൽ തൃക്കാക്കര പ്രസ് ക്ലബും കെജെയു സംസ്ഥാന നേതൃത്വവും സംയുക്തമായി നഗരസഭാ കവാടത്തിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് ജോസി തുമ്പാനത്ത് ഉദ്ഘാടനം ചെയ്തു.
തൃക്കാക്കര പ്രസ് ക്ലബ് പ്രസിഡന്റ് കെ.എം. അബ്ബാസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ. ജലീൽ, കോൺഗ്രസ്-എസ് ജില്ലാ സെക്രട്ടറി സിൽവി സുനിൽ, ബിജെപി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് മനോജ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ആൽബർട്ട് എന്നിവർ പ്രസംഗിച്ചു. ഐജെയു ദേശീയ സമിതി അംഗമായ ആർ. ശിവശങ്കരപ്പിള്ളയെ കൗൺസിലർ എം.ജെ ഡിക്സൺ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും തുടർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആർ. ശിവശങ്കരപ്പിള്ള ഇപ്പോഴും ചികിൽസയിൽ തുടരുകയാണ്.