പുല്ലായിചിറയിൽ വയോധികൻ മരിച്ച നിലയിൽ
1489555
Monday, December 23, 2024 10:12 PM IST
തിരുമാറാടി: മണ്ണത്തൂർ എംഎൽഎ പടിക്ക് സമീപം പുല്ലായിചിറയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണത്തൂർ സ്വദേശി മോഹനൻ നായരെ(73)യാണ് ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ് 11 മുതൽ മോഹനനെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇന്നലെ ഉച്ചയോടെ പാടശേഖരത്തെത്തിയ കർഷകർ വെള്ളം തിരിച്ചുവിടാൻ ചിറയിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് വാർഡംഗം നെവിൻ ജോർജിനെ വിവരം അറിയിക്കുകയായിരുന്നു.
കൂത്താട്ടുകുളം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.