അദാലത്തുകളിലെ സമീപനം ഓഫീസുകളിലും സ്വീകരിക്കണം: മന്ത്രി പി. പ്രസാദ്
1489576
Tuesday, December 24, 2024 4:56 AM IST
പെരുമ്പാവൂര്‍: അദാലത്തുകളില്‍ സ്വീകരിക്കുന്ന സമീപനം ഓഫീസുകളിലും ഉദ്യോസ്ഥര്‍ സ്വീകരിച്ചാല്‍ ജനങ്ങളുടെ പരാതി പരിഹാരം അതിവേഗം സാധ്യമാകുമെന്ന് മന്ത്രി പി. പ്രസാദ്. പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കുന്നത്തുനാട് താലൂക്ക് അദാലത്ത് 'കരുതലും കൈത്താങ്ങും' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പരിശോധിച്ചു പരാതികളിന്മേല് ചര്‍ച്ച നടത്തിയാണ് അദാലത്തില്‍ പരിഹാരം കണ്ടെത്തുന്നത്. നിയമത്തിനും ചട്ടത്തിനും അനുസരിച്ചുള്ള തീരുമാനമായിരിക്കും കരുതലും കൈത്താങ്ങും അദാലത്തില്‍ എടുക്കുകയെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു. നിയമത്തിനും ചട്ടത്തിനും അനുസരിച്ചുള്ള തീരുമാനമായിരിക്കും ഇവിടെ എടുക്കുക.
സാധാരണക്കാരുടെ യഥാർഥ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ ഏതേലും നിയമവും ചട്ടവും തടസമാകുന്നു എന്നു കണ്ടാല്‍ അതു മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു മാറ്റം വരുത്താന്‍ പിന്നീട് നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഭരണസംവിധാനം കാര്യക്ഷമമായി അതിവേഗതയില്‍ സേവനങ്ങള്‍ നല്കുകയാണെങ്കില് ഇത്തരം അദാലത്തുകളുടെ ആവശ്യമില്ലെന്നും പി. രാജീവ് പറഞ്ഞു.
എംഎല്‍മാരായ ശ്രീനിജിന്‍, എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.