പോക്സോ കേസ് പ്രതി സ്റ്റേഷനിൽനിന്നു രക്ഷപ്പെട്ടു; മണിക്കൂറുകൾക്കകം പിടിയിലായി
1489193
Sunday, December 22, 2024 6:56 AM IST
ആലുവ: പോക്സോ കേസിൽ കസ്റ്റഡിയിലായ ശേഷം സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കകം പിടിയിലായി. മൂക്കന്നൂർ സ്വദേശി ഐസക്ക് ബെന്നി(23)യെയാണ് പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ 12 ഓടെയാണ് മൂത്രമൊഴിക്കാനെന്ന പേരിൽ സെല്ലിന് പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടത്. മൂക്കന്നൂരിലെ വീട്ടിലെത്തിയ പ്രതി കുളിച്ച് വസ്ത്രം മാറിയ ശേഷം സമീപത്തെ പാടശേഖരത്തിലെ കുറ്റിക്കാട്ടിൽ ഒളിച്ചു. ഇന്നലെ രാവിലെ 11 ഓടെ പോലീസ് വീണ്ടും പിടികൂടുകയായിരുന്നു.
ആലുവ - കളമശേരി പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ഒരു വീട്ടിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ മൂന്നുവട്ടം പീഡിപ്പിച്ചെന്നാണ് കേസ്. മുത്തശ്ശിയുടെ വീട്ടിൽ വന്നപ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായത്. പ്രതി രക്ഷപ്പെടുമ്പോൾ ആലുവ സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ നടപടി ഉണ്ടാകാനിടയുണ്ട്.
സ്പെഷൽ ബ്രാഞ്ചും ഡിവൈഎസ്പിയും പ്രാഥമികാന്വേഷണ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് ഇന്ന് നൽകും.