എസ്എച്ച് പബ്ലിക് സ്കൂളില്‍ 'നിര്‍ഭയ' രണ്ടാംഘട്ട പരിശീലന പദ്ധതി തുടങ്ങി
1489176
Sunday, December 22, 2024 6:56 AM IST
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂളിന്റെ 'നിര്‍ഭയ' രണ്ടാംഘട്ട പരിശീലന പദ്ധതിയുടെയും സ്കൂളിന്റെ 22ാം വാര്‍ഷികത്തിന്റെയും ഉദ്ഘാടനം ഹൈബി ഈഡന് എംപി നിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.വര്‍ഗീസ് കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ആര്. ശ്രീകണ്ഠന് നായര്‍ മുഖ്യാതിഥിയായിരുന്നു.
നിര്‍ഭയയുടെ ഭാഗമായി ഒരു മാസത്തെ പരിശീലനം ലഭിച്ച് ചടങ്ങില്‍ കരാട്ടെ പ്രകടനം കാഴ്ചവച്ച സെന്റ് മേരീസ് യുപി സ്കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് ഹൈബി ഈഡന് മെമന്റോ നല്കി. പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ കൂടുതല്‍ ബാച്ചുകള്‍ തുടങ്ങുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് കാച്ചപ്പിള്ളി പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍ വിനിത മെന്‍ഡസ്, ഹെഡ്മിസ്ട്രസ് സിന്ധു തറയില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.