നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു
1489187
Sunday, December 22, 2024 6:56 AM IST
കാലടി: ചെങ്ങൽ കമ്പനി പടിയിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ പൂർണമായും കത്തി നശിച്ചു. കമ്പനി പിടിയിൽ ചായക്കട നടത്തുന്ന ചെങ്ങൽ സ്വദേശി കൊച്ചാതി ചന്ദ്രബോസിന്റെ സ്കൂട്ടറാണ് കത്തിയത്.
രാവിലെ ആറിന് കടയ്ക്കു സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്ന് 11ഓടെ പുക ഉയരുകയും പിൻഭാഗം കത്തുകയുമായിരുന്നു. രണ്ടര വർഷം മുന്പ് വാങ്ങിയതായിരുന്നു സ്കൂട്ടർ. കമ്പനി അധികൃതർ എത്തി സ്കൂട്ടർ കൊണ്ടുപോയി.