ക്രിസ്മസ് വിളംബര റാലി
1489168
Sunday, December 22, 2024 6:55 AM IST
കോതമംഗലം: സർവമത തീർഥാടന കേന്ദ്രമായ വിശുദ്ധ മാർത്തോമ്മ ചെറിയ പള്ളിയുടെ കീഴിൽ കോതമംഗലം ടൗണിൽ നടത്തിയ ക്രിസ്മസ് വിളംബര റാലിയിൽ രണ്ടായിരത്തോളം പാപ്പാമാർ അണിനിരന്നു. അഞ്ച് വയസു മുതൽ അറുപത് വരെയുള്ള പാപ്പമാർ വിളംബര റാലിയിൽ പങ്കെടുത്തു. മാർ ബസേലിയോസ് ആശുപത്രി, മാർ ബേസിൽ സ്കൂൾ, മാർ ബസേലിയോസ് നഴ്സിംഗ് സ്കൂൾ, മാർ ബസേലിയോസ് ഡെന്റൽ കോളജ്, സെന്റ് മേരീസ് പബ്ലിക്ക് സ്കൂൾ, മാർ ബസേലിയോസ് നഴ്സിംഗ് കോളജ്, എംബിറ്റ്സ് പോളിടെക്നിക്, എംബിറ്റ്സ് എൻജിനീയറിംഗ് എന്നിവിടങ്ങളിലെ സ്റ്റാഫും വിദ്യാർഥികളും പങ്കെടുത്തു.
വിളംബര റാലിയുടെ ഫ്ളാഗ് ഓഫ് ആന്റണി ജോണ് എംഎൽഎ നിർവഹിച്ചു. കോതമംഗലം ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, സലിം ചെറിയാൻ, എലിയാസ് വർഗീസ്, പി.ഐ. ബേബി, ഡോ. റോയി എം. ജോർജ്, ബേബി തോമസ് ആഞ്ഞിലിവേലിൽ, ബിനോയ് തോമസ് മണ്ണംഞ്ചേരിൽ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മത-മൈത്രി സംരക്ഷണ സമിതി ഭാരവാഹികളായ എ.ജി. ജോർജ്, കെ.എ. നൗഷാദ്, നഗരസഭാധ്യൻ കെ.കെ. ടോമി, വ്യാപാരി വ്യവയായി നേതാക്കന്മാർ എന്നിവർ പങ്കെടുത്തു.