ആ​ലു​വ: ഓ​ൺലൈ​ൻ ഷെ​യ​ർ ട്രേ​ഡിം​ഗ് എന്ന വ്യാജേന പി​റ​വം സ്വ​ദേ​ശി​യി​ൽ നി​ന്ന് 40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത തൃ​ശൂ​ർ പോ​ട്ട പ​ഴ​മ്പി​ള്ളി പു​ല്ല​ൻ വീ​ട്ടി​ൽ ന​ബി​നെ ( 26) ആ​ലു​വ സൈ​ബ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഫെ​യ്സ് ബു​ക്ക് പ​ര​സ്യം വ​ഴി​യാ​ണ് പി​റ​വം സ്വ​ദേ​ശി ത​ട്ടി​പ്പ് സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്.

ഐ​പി​ഒ​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ ര​ണ്ടി​ര​ട്ടി​യിലേറെ ലാ​ഭമാണ് പ്രതി വാ​ഗ്ദാ​നം ചെ​യ്തത്. ഇ​തി​ൽ വി​ശ്വ​സി​ച്ച പരാ തിക്കാരൻ കഴിഞ്ഞ ഏ​പ്രി​ലി​ൽ സം​ഘ​ത്തി​ന്‍റെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 16 ത​വ​ണ​യാ​യി 39,80,000 രൂ​പ കൈ​മാ​റി. ഓ​രോ ലെ​വ​ൽ ക​ഴി​യു​മ്പോ​ൾ നി​ക്ഷേ​പ​വും ലാ​ഭ​വും വ​ർ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു വാ ഗ്ദാനം.

നി​ക്ഷേ​പി​ച്ച തു​ക തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്.തു​ട​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക ടീം ​രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

പി​ടി​യി​ലാ​യ ആ​ളു​ടെ അ​ക്കൗ​ണ്ടി​ലൂ​ടെ ക​ഴി​ഞ്ഞ ആ​റു​ മാ​സ​ത്തി​നിടെ ഒ​രു കോ​ടി 26 ല​ക്ഷം രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ന്നി​ട്ടു​ണ്ട്. ത​ട്ടി​പ്പ് സം​ഘത്തിന് ല​ഭി​ക്കു​ന്ന തു​ക ഉ​ട​ൻ ഡോ​ള​റാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഇ​ൻ​സ്പെ​ക്ട​ർ വി​ബി​ൻ​ദാ​സ്, എ​സ്ഐ​മാ​രാ​യ സി.​കെ. രാ​ജേ​ഷ്, എം. ​അ​ജേ​ഷ്, എ​എ​സ്ഐ പി.​ജി. ബൈ​ജു, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ആ​ർ. സ​ജേ​ഷ്, ലി​ജോ ജോ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​ട്ടും ത​ട്ടി​പ്പു​ക​ൾ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി. ഈ ​വ​ർ​ഷം മാ​ത്രം ആ​ലു​വ സ്വ​ദേ​ശി​ക്ക് ഒ​രു കോ​ടി രൂ​പ​യും, കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക്ക് 85 ല​ക്ഷ​വും ക​റു​കു​റ്റി സ്വ​ദേ​ശി​ക്ക് 90 ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​ണ് സ​മാ​ന രീ​തി​യി​ൽ ന​ഷ്ട​പ്പെ​ട്ട​ത്.