കാട്ടാന ആക്രമണം; കൊല്ലപ്പെട്ട എൽദോസിന്റെ വീട് പി.വി. അൻവർ എംഎൽഎ സന്ദർശിച്ചു
1489306
Monday, December 23, 2024 1:45 AM IST
കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിലെ ക്ണാച്ചേരിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ വീട് പി.വി. അൻവർ എംഎൽഎ സന്ദർശിച്ചു. ക്ണാച്ചേരിയിലെ വീട്ടിലെത്തിയ പി.വി. അൻവർ എംഎൽഎ എൽദോസിന്റെ മാതാപിതാക്കളായ വർഗീസിനെയും റൂത്തിനെയും നേരിൽ കണ്ട് ആശ്വസിപ്പിച്ചു. നോക്കുകുത്തിയായ ഒരു സർക്കാരാണ് സംസ്ഥാനത്തുള്ളതെന്നും എൽദോസിന്റ മരണവുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും പി.വി. അൻവർ എംഎൽഎ ആവശ്യപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജോലി കഴിഞ്ഞ് വരികയായിരുന്ന കോടിയത്ത് എൽദോസിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.