ഈർക്കിലിയിൽ നിർമിച്ച നക്ഷത്രം ശ്രദ്ധേയമാകുന്നു
1489170
Sunday, December 22, 2024 6:55 AM IST
കോതമംഗലം: ക്രിസ്മസിനോടനുബന്ധിച്ച് മുണ്ടൻമുടി സെന്റ് മേരീസ് പള്ളിയിൽ നടത്തിയ നക്ഷത്ര നിർമാണ മത്സരത്തിൽ കുടപ്പനയുടെ ഈർക്കിലിയിൽ നിർമിച്ച നക്ഷത്രം ശ്രദ്ധേയമാകുന്നു. ഇടവകയിലെ 30 ഓളം കുടുംബങ്ങൾ അടങ്ങുന്ന സെന്റ് തോമസ് യൂണിറ്റ് 10,000 ത്തിൽപ്പരം ഈർക്കിലികൾ ഉപയോഗിച്ചാണ് നക്ഷത്രം നിർമിച്ചിരിക്കുന്നത്.
മുണ്ടൻമുടി പള്ളിയിൽ നക്ഷത്രം കാണാൻ നിരവധി പേർ എത്തുന്നുണ്ട്. വികാരി ഫാ. പോൾ ആക്കപ്പടിക്കൽ, കൈക്കാരന്മാരായ ബിനോയി ചിരപ്പറന്പിൽ, ഷിന്റോ ഒഴുകയിൽ, കമ്മിറ്റി അംഗങ്ങൾ എന്നിവർ നക്ഷത്ര നിർമാണ മത്സരത്തിന് നേതൃത്വം നൽകി.