‘എന്റെ നാട് ’പൊതുജന സന്പർക്ക പരിപാടി നടത്തി
1489173
Sunday, December 22, 2024 6:56 AM IST
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച പൊതുജന സന്പർക്ക പരിപാടിയുടെ ഉദ്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു.
കോതമംഗലം നിയോജക മണ്ഡലത്തിലെ 160 ബൂത്തുകളിലും ദുരിതമനുഭവിക്കുന്നവർ, കിടപ്പ് രോഗികൾ, ഒറ്റപ്പെട്ട് ജീവിക്കുന്നവർ, കാൻസർ രോഗികൾ മറ്റ് മാരക രോഗത്താൽ ബുദ്ധിമുട്ടുന്നവർ എന്നിവരെ ബൂത്ത്ലെവൽ കോഡിനേറ്റർമാരുടെ നേതൃത്വത്തിൽ കണ്ടെത്തി സഹായം നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
160 ബൂത്തുകളിലും അടുത്തമാസം 31നകം ഭവന സന്ദർശന പരിപാടി പൂർത്തിയാക്കുമെന്നും ചെയർമാൻ പറഞ്ഞു. ജോർജ് അന്പാട്ട് അധ്യക്ഷത വഹിച്ചു. സി.ജെ. എൽദോസ്, പി.എ. പാദുഷ, കെ.എം. പോൾ, പ്രിയ സാബു, ഷാന്റി ജോസ്, ഷൈനി ജോസഫ്, ഷൈനി ജോളി എന്നിവർ പ്രസംഗിച്ചു.