ആട് വിതരണ പദ്ധതി ആരംഭിച്ചു
1489165
Sunday, December 22, 2024 6:55 AM IST
വാഴക്കുളം: ആവോലി പഞ്ചായത്തിൽ വീട്ടമ്മമാർക്കുള്ള ആട് വിതരണ പദ്ധതി ആരംഭിച്ചു. പഞ്ചായത്തു പ്രസിഡന്റ് ഷെൽമി ജോണ്‍സ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിജു ജോസ്, പഞ്ചായത്തംഗങ്ങളായ ജോർജ് വർഗീസ്, ബിന്ദു ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
വിവിധ വാർഡുകളിലെ 70 ഓളം കുടുംബങ്ങൾക്ക് 7,000 രൂപ ഗുണഭോക്തൃ വിഹിതത്തിൽ അഞ്ചു ലക്ഷത്തോളം ചെലവിൽ രണ്ട് പെണ്ണാടുകളെ നൽകുന്നതാണ് പദ്ധതി.