പിറവം നിയോജക മണ്ഡലത്തിലെ ബ്ലോക്ക് ഹെൽത്ത് സെന്ററുകൾ നിലനിർത്തണമെന്ന് എംഎൽഎ
1489172
Sunday, December 22, 2024 6:55 AM IST
പിറവം: നിയോജക മണ്ഡലത്തിലെ രാമമംഗലം, പാമ്പാക്കുട, കീച്ചേരി എന്നീ ബ്ലോക്ക് കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളെ അതേപടി നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് അനൂപ് ജേക്കബ് എംഎൽഎ നിവേദനം നൽകി.
സർക്കാർ ആരോഗ്യ മേഖലയിൽ കൊണ്ടുവരുന്ന ഹെല്‍ത്ത് ബ്ലോക്ക് എന്ന പുതിയ നയം തികച്ചും അപ്രായോഗികമാണെന്നും ഇത് സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ പൊതുജന ആരോഗ്യരംഗത്തെ തകര്‍ക്കുന്ന നിലയിലേക്ക് മാറുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.
കൂടുതൽ ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും തസ്തിക അനുവദിച്ചുകൊണ്ട് ആരോഗ്യ രംഗത്ത് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു.