ഭവന നിർമാണ പദ്ധതി: 4.80 കോടി കൈമാറി
1489166
Sunday, December 22, 2024 6:55 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ പ്രധാനമന്ത്രി ഗ്രാമീണ്‍ ഭവന നിർമാണ പദ്ധതിയിൽ ആദ്യം രജിസ്റ്റർ ചെയ്ത 120 കുടുംബങ്ങൾക്ക് അനുവദിച്ച 4.80 കോടി രൂപ ഗുണഭോക്താക്കൾക്ക് കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പരിധിയിലെ 10 പഞ്ചായത്തുകളിൽ നിന്നുള്ള ഭവന പദ്ധതിയിൽ കരാർവച്ച് വീട് പണി ആരംഭിച്ച കുടുംബങ്ങളാണ് ഗുണഭോക്തൃ സംഗമത്തിൽ പങ്കെടുത്തത്.
1,211 കുടുംബങ്ങൾക്ക് വീടുകൾക്കായി 48 കോടി അനുവദിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോന്പി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ജോമി തെക്കേക്കര, സാലി ഐപ്, ജെയിംസ് കോറന്പേൽ, അംഗങ്ങളായ ടി.കെ. കുഞ്ഞുമോൻ, നിസമോൾ ഇസ്മായിൽ, ആനീസ് ഫ്രാൻസിസ്, ജോയിന്റ് ബിഡിഒ സുരേഷ് ജെ. നായർ എന്നിവർ പ്രസംഗിച്ചു.