വരാപ്പുഴ അതിരൂപത ക്രിസ്മസ് ആഘോഷം
1489183
Sunday, December 22, 2024 6:56 AM IST
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച ക്രിസ്മസ് ആഘോഷങ്ങള്‍ 'ജിംഗില്‍ വൈബ്സ്' വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
മന്ത്രി പി. രാജീവ് മുഖ്യാതിഥിയായിരുന്നു. മേയര്‍ എം.അനില്‍കുമാര്‍, ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, കൗണ്‍സിലര്‍ മനു ജേക്കബ്, ഫാ. യേശുദാസ് പഴമ്പിള്ളി, അഡ്വ. ഷെറി ജെ. തോമസ്, ഫാ. വിന്‍സന്റ് നടുവിലപറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.