സ്കൂട്ടര്‍ യാത്രികയുടെ കാലില്‍ ബസ് കയറി
1489182
Sunday, December 22, 2024 6:56 AM IST
കൊച്ചി: കടവന്ത്രയില്‍ സ്കൂട്ടര്‍ യാത്രികയുടെ കാലില്‍ സ്വകാര്യബസ് കയറി. എളംകുളം സ്വദേശിനി വാസന്തിക്കാണ് (59) ഗുരുതര പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ വാസന്തിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30ഓടെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിക്ക് മുമ്പിലാണ് അപകടം.
ഇടയാര്‍ -പിറവം റൂട്ടിലോടുന്ന സെന്റ് ജോണ്‍സ് ബസാണ് കാലിലൂടെ കയറിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മറ്റൊരു ബൈക്കില്‍ തട്ടി ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നതെന്ന് കടവന്ത്ര പോലീസ് പറഞ്ഞു. ബസ് ഡ്രൈവര്‍ ദിനേശനെ കസ്റ്റഡിയിലെടുത്തു.