ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
1488985
Saturday, December 21, 2024 10:59 PM IST
ചോറ്റാനിക്കര: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൈപ്പട്ടൂർ ഇളംകുളത്ത് കുന്നേൽ രാജന്റെ മകൻ അരുണ്‍ രാജൻ (25) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.45ഓടെ പാലസ് സ്ക്വയറിനടുത്ത് പൂന്തോട്ടത്തുപാറയിലായിരുന്നു അപകടം.
കാറിലിടിച്ച് നിയന്ത്രണംവിട്ട അരുണിന്റെ ബൈക്ക് റോഡരികിൽ ബിഎസ്എൻഎൽ സ്ഥാപിച്ചിരുന്ന ബോക്സിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബിഎസ്എൻഎൽ ബോക്സിന്റെ മുകളിലേക്ക് തെറിച്ചുവീണ അരുണിന്റെ കഴുത്തിൽ ബോക്സിന്റെ മുകൾ ഭാഗത്തെ ഷീറ്റ് തുളച്ചുകയറി. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മാതാവ്: അനിത. സഹോദരൻ: അർജുൻ.