റോഡരികിൽ മാലിന്യം തള്ളിയത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു
1489305
Monday, December 23, 2024 1:45 AM IST
മൂവാറ്റുപുഴ: നഗരത്തിലെ റോഡരികിൽ മാലിന്യം തള്ളിയത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. മത്സ്യ മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ തള്ളിയതോടെയുള്ള ദുർഗന്ധം മൂലം പ്രദേശവാസികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
നഗരസഭാ സ്റ്റേഡിയത്തിന് സമീപം ഇഇസി മാർക്കറ്റ് റോഡരികിലാണ് മാലിന്യം തള്ളിയത്. ദിവസങ്ങളായി ഇവിടെ മത്സ്യമാലിന്യമുൾപ്പെടെ തള്ളുന്നുണ്ടെന്നും ദുർഗന്ധം മൂലം ഇതുവഴി നടക്കാനാവാത്ത സ്ഥിതിയാണെന്നും സമീപത്തെ വ്യാപാരികൾ പറഞ്ഞു. ഇതോടെ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.