കാപ്പ ചുമത്തി നാടുകടത്തി
1489171
Sunday, December 22, 2024 6:55 AM IST
കോതമംഗലം: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കീഴില്ലത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന മുത്തംകുഴി അടിയോടിക്കവല പുതുപ്പിലേടം അരവിന്ദ്(24)നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്.
2023 മുതൽ കോതമംഗലം, പോത്താനിക്കാട് പോലീസ് സ്റ്റേഷൻ പരിധികളിൽ മയക്കുമരുന്ന് കച്ചവടം, മോഷണം, അതിക്രമിച്ച് കയറൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. മേയ് മാസത്തിൽ പോത്താനിക്കാട് പോലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.