ദൈവത്തോടുള്ള സംഭാഷണമാകണം മൗനം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1489304
Monday, December 23, 2024 1:45 AM IST
പാലാ: തിരുസഭയുടെ കാവല്‍ക്കാരനായി സഭ വണങ്ങുന്ന വിശുദ്ധ യൗസേപ്പില്‍ വിളങ്ങിയിരുന്ന നീതിബോധവും വിശുദ്ധിയും നമ്മുടെ കുടുംബങ്ങളിലും പ്രാവര്‍ത്തികമാക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ നാലാം ദിനം വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
മൗനമാണ് യൗസേപ്പിന്റെ മുഖമുദ്ര. രക്ഷാകര പദ്ധതിയുടെ അകക്കാമ്പും മൗനം തന്നെ. വിശുദ്ധ യൗസേപ്പിനോടുള്ള ഭക്തിയാണ് സുവിശേഷങ്ങളുടെയും മൗനപ്രാര്ഥനകളുടെയെല്ലാം അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.
പാലാ രൂപതയിലെ കുടുംബക്കൂട്ടായ്മയും ബൈബിള്‍ അപ്പൊസ്തലേറ്റും സംയുക്തമായി നടത്തിയ വചനനിധി മത്സര വിജയികൾക്കുള്ള പുരസ്കാര സമർപ്പണവും മാര്‍ കല്ലറങ്ങാട്ട് നിര്‍വഹിച്ചു. കണ്വന്ഷന് ഇന്നു സമാപിക്കും. ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, വൈകുന്നേരം നാലിന് ഫാ. ഡൊമിനിക് വാളന്മനാല് വിശുദ്ധ കുർബാന അര്‍പ്പിക്കും.