വയോധികൻ കുഴഞ്ഞുവീണു മരിച്ചു
1488987
Saturday, December 21, 2024 10:59 PM IST
പറവൂർ: സൈക്കിളിൽ സഞ്ചരിക്കുന്പോൾ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. നീണ്ടൂർ പട്ടണം കവല കല്ലേറ്റുംതറ ജോഷിയാ(71)ണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30ന് പട്ടണം ജിഎൽപിഎസിനു മുന്നിലായിരുന്നു സംഭവം.
പട്ടണം ഷാപ്പിലെ തൊഴിലാളിയായിരുന്ന ജോഷി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്പോഴാണ് സൈക്കിളിൽ നിന്നും കുഴഞ്ഞുവീണത്. നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് ഒന്നിന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: വത്സല. മക്കൾ: നിഷ, അനീഷ് (യുകെ). മരുമക്കൾ: ശ്രീജിത്ത്, നീതു (യുകെ).