മുസ്കാന്റെ സംസ്കാരം നടത്തി
1488986
Saturday, December 21, 2024 10:59 PM IST
കോതമംഗലം: നെല്ലിക്കുഴിയിൽ രണ്ടാനമ്മ കൊലപ്പെടുത്തിയ ഉത്തർപ്രദേശ് സ്വദേശിനിയായ ആറു വയസുകാരി മുസ്കാന്റെ മൃതദേഹം ഇന്നലെ രാവിലെ 11ഓടെ നെല്ലിക്കുഴി നെല്ലിക്കുന്നത്ത് മുഹിയുദ്ദിൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.
കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഒൻപതോടെയാണ് ഏറ്റുവാങ്ങിയത്. തുടർന്ന് നെല്ലിക്കുഴി പീസ് വാലിയിൽ മതാചാരപ്രകാരമുള്ള ചടങ്ങുകൾക്കു ശേഷം നെല്ലിക്കുഴി നെല്ലിക്കുന്നത്ത് മുഹിയുദ്ദിൻ ജുമാ മസ്ജിദിൽ എത്തിച്ചു.
യാത്രാമൊഴി ചൊല്ലാൻ നൂറുകണക്കിനാളുകൾ പള്ളിയിൽ എത്തിയിരുന്നു. ആന്റണി ജോൺ എംഎൽഎ, യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉൾപ്പെടെയുള്ള പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു. മുസ്കാന്റെ പിതാവായ അജാസ് ഖാന്റെ മാതാവിനെയും കബറടക്കിയത് ഇവിടെയാണ്.