മാധ്യമപ്രവർത്തകന് മർദനമേറ്റ സംഭവം; ഇന്ന് പ്രതിഷേധമാർച്ച്
1489300
Monday, December 23, 2024 1:16 AM IST
കാക്കനാട്: മാധ്യമപ്രവർത്തകൻ ആർ. ശിവശങ്കരപ്പിള്ളയെ ക്രൂരമായി മർദിച്ച തൃക്കാക്കര നഗരസഭാ കൗൺസിലർ എം.ജെ.ഡിക്സനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് തൃക്കാക്കര പോലീസ് സ്റ്റേഷനു മുന്നിൽ നിന്ന് നഗരസഭയിലേക്ക് ഇന്ന് മാധ്യമപ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തും. ഇന്ന് രാവിലെ 11 ന് തൃക്കാക്കര പോലീസ് സ്റ്റേഷനു മുന്നിൽ നിന്നാരംഭിക്കുന്ന പത്രപ്രവർത്തകരുടെ പ്രതിഷേധ മാർച്ച് നഗരസഭയുടെ കവാടത്തിൽ കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജോസി തുമ്പാനത്ത് ഉദ്ഘാടനം ചെയ്യും.
നഗരസഭാ കെട്ടിടത്തിൽ നടത്തിയിരുന്ന കുടുംബശ്രീ വക ഹോട്ടൽ കൈവശപ്പെടുത്തി ഭക്ഷ്യ വിഭവങ്ങൾക്ക് അമിതവില ഈടാക്കുന്നതായി ഉയർന്ന പരാതി സംബന്ധിച്ച നിജസ്ഥിതി അന്വേഷിച്ചതിനാണ് ശിവശങ്കരപ്പിള്ളയെ മർദിച്ചത്. മർദനത്തിൽ തലയ്ക്കും കഴുത്തിനും വലതു കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ശിവശങ്കരപ്പിള്ള ചികിത്സയിൽ തുടരുകയാണ്.