തിരുമാറാടിയിൽ 150 കിലോ റബർ ഷീറ്റ് കവർന്നു
1489174
Sunday, December 22, 2024 6:56 AM IST
തിരുമാറാടി: പഞ്ചായത്തിലെ വെട്ടിമൂട്ടിൽ വീണ്ടും മോഷണം. വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. വെട്ടിമൂട് മുട്ടത്തറ ജോർജിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 150 കിലോയോളം റബർ ഷീറ്റാണ് കവർന്നത്.
മുൻപ് മേഖലയിൽ മോഷണമുണ്ടായതിനെ തുടർന്ന് തിരുമാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതോടനുബന്ധിച്ച് ഡിവൈഎസ്പി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഉന്നതതല നിർദേശപ്രകാരം പോലീസ് പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇടക്കാലത്ത് പെട്രോളിംഗിൽ അയവ് വരുത്തിയതോടെ വീണ്ടും മോഷ്ടാക്കളുടെ ശല്യം വർധിച്ചിരിക്കുകയാണ്.
പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് ഡിജിപിക്ക് നിവേദനം നൽകി.