സഹൃദയ ക്രിസ്മസ് സംഗമവും വിപണനമേളയും
1489179
Sunday, December 22, 2024 6:56 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലുള്ള സ്വയംസഹായ സംഘം ആനിമേറ്റർമാരുടെ ക്രിസ്മസ് സംഗമവും ദ്വിദിന വിപണനമേളയും നടത്തി. ടി.ജെ. വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സഹൃദയ കേന്ദ്രസർക്കാർ സബ്സിഡി ലഭ്യമാക്കി നടപ്പാക്കുന്ന സോളാർ പവർ യൂണിറ്റ്, ബയോഗ്യാസ് പ്ലാന്റ് പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
എളംകുളം ലിറ്റിൽ ഫ്ലവർ പള്ളി ഹാളിൽ നടത്തിയ യോഗത്തിൽ വികാരി ഫാ. ജോയി അയനിയാടൻ അധ്യക്ഷനായിരുന്നു. നഗരസഭാ കൗൺസിലർ സുജ ലോനപ്പൻ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, അസി. ജനറൽ മാനേജർ സുനിൽ സെബാസ്റ്റ്യൻ, ജോർജ് ഫിലിപ്പ്, റോണി എന്നിവർ പ്രസംഗിച്ചു.
സഹൃദയ നടപ്പാക്കുന്ന സുസ്മിതം കാൻസർ പ്രതിരോധ, പരിസ്ഥിതി പരിപാലന പ്രവർത്തനങ്ങളിലെ മികവിനുള്ള പുരസ്കാരങ്ങൾ യോഗത്തിൽ വിതരണം ചെയ്തു.