എൻഎസ്എസ് ക്യാമ്പ് ആരംഭിച്ചു
1489178
Sunday, December 22, 2024 6:56 AM IST
മലയാറ്റൂർ: അങ്കമാലി സെന്റ് ആൻസ് കോളജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്ത ദിന ക്യാമ്പ് മലയാറ്റൂർ ഇല്ലിത്തോട് ഗവ. യുപി സ്കൂളിൽ ആരംഭിച്ചു. മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജി ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോയ് അവോക്കാരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ക്യാപ്റ്റൻ ഡോ. എം.കെ. രാമചന്ദ്രൻ, സ്കൂൾ പ്രധാനാധ്യാപിക എസ്. ഗീത, കോളജ് ചെയർമാൻ സി.എ. ജോർജ് കുര്യൻ പാറയ്ക്കൽ, വാർഡ് മെമ്പർമാരായ സെബി കിടങ്ങേൻ തുടങ്ങിയവർ സംസാരിച്ചു.
കാലടി : ചെങ്ങൽ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് മഞ്ഞപ്ര സെന്റ് മേരീസ് യുപി സ്കൂളിൽ ആരംഭിച്ചു. മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് വത്സല കുമാരി വേണു ഉദ്ഘാടന കർമം നിർവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ നൈബി സ്വാഗതം ആശംസിച്ചു. മഞ്ഞപ്ര വാർഡ് മെമ്പർ സൗമിനി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ലോക്കൽ മാനേജർ ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ, സ്കൂൾ പിടിഎ പ്രസിഡന്റ് ജിജോ ആന്റണി, സൗമ്യ തോമസ് എന്നിവർ പ്രസംഗിച്ചു.
ആലുവ: ആലുവ സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 'യുവധ്വനി 2024' ആരംഭിച്ചു. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് എച്ച്എസ്സിൽ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ ഗെയിൽസ് ദേവസി പയ്യപ്പിള്ളി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സ്മിത ജോസഫ്, വി.ടി. റോസ് മിനി തുടങ്ങിയവർ പ്രസംഗിച്ചു.