നന്ദു ഷാജിയെ അനുമോദിച്ചു
1489175
Sunday, December 22, 2024 6:56 AM IST
നെടുമ്പാശേരി: എറണാകുളം ജില്ലാ ഭിന്നശേഷി കലോത്സവത്തിൽ ജൂണിയർ കലാപ്രതിഭയായ നന്ദു ഷാജിയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിയാട് യൂണിറ്റ് അനുമോദിച്ചു.
യൂണിറ്റിന്റെ ക്രിസ്മസ് ആഘോഷം നെടുമ്പാശേരി പഞ്ചായത്ത് ബഡ്സ് സ്കൂളിലെ വിദ്യാർഥികളോടൊപ്പം നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ ഭിന്നശേഷി കലോത്സവത്തിൽ ജൂണിയർ കലാപ്രതിഭയായ നന്ദു ഷാജിയെ മെമെന്റോ നൽകി ആദരിച്ചു.
പ്രിൻസിപ്പൽ സി.ടി. ടിൻസീ, സെക്രട്ടറി പി.ജെ. ജോയ്, വനിതാവിംഗ് പ്രസിഡന്റ് സുമീ സുധാധരൻ, ജില്ലാ കമ്മിറ്റി അംഗം റാണി പോൾസൺ, ഷൈജൻ പി. പോൾ, ബിജു ഗർവാസീസ്, പി.കെ. മോഹനൻ, എം.ആർ. നാരായണൻ, മോളി മാത്തുക്കുട്ടി, ജിഷ തോമസ് എന്നിവർ സംസാരിച്ചു. എല്ലാ വിദ്യാർഥികൾക്കും അവരുടെ ഫോട്ടോ പതിച്ച ആശംസാ കാർഡും, ക്രിസ്മസ് കേക്കും സമ്മാനമായി നൽകി. കലാവിരുന്നുകളോടെയാണ് പരിപാടികൾ സമാപിച്ചത്.