ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു
1489167
Sunday, December 22, 2024 6:55 AM IST
കൂത്താട്ടുകുളം: എംഎൽഎ യുടെ പ്രദേശിക വികസന ഫണ്ട് വിനിയോഗിച്ച് കൂത്താട്ടുകുളം രാമപുരം കവലയിൽ സ്ഥാപിച്ച പുതിയ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, നഗരസഭാംഗങ്ങളായ ഷിബി ബേബി, പ്രിൻസ് പോൾ ജോണ്‍, പി.ജി. സുനിൽകുമാർ, പി.ആർ. സന്ധ്യ, ബോബൻ വർഗീസ്, ബേബി കിരാന്തടം, സിബി കൊട്ടാരം, ജിജോ ടി. ബേബി, പി.സി. ഭാസ്കരൻ, സി.എ തങ്കച്ചൻ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോണ്‍, എം.എ ഷാജി തുടങ്ങിയവർ പങ്കെടുത്തു.