നിർമലയിൽ ക്രിസ്മസ് ആഘോഷം
1489163
Sunday, December 22, 2024 6:55 AM IST
മൂവാറ്റുപുഴ: നിർമല കോളജിലെ അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങൾ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ റവ. ഡോ. ജെസ്റ്റിൻ കെ. കുര്യാക്കോസ്, ബർസാർ ഫാ. പോൾ കളത്തൂർ, ഓട്ടോണമി ഡയറക്ടർ ഡോ. കെ.വി. തോമസ് എന്നിവർ ക്രിസ്മസ് സന്ദേശങ്ങൾ നൽകി. വൈസ് പ്രിൻസിപ്പൽ ഡോ. ജിജി കെ. ജോസഫ്, പ്രഫ. എ.ജെ. ഇമ്മാനുവൽ, ഡോ. സോണി കുര്യാക്കോസ്, ലൈസണ്‍ ഓഫീസർ പ്രഫ. ജോസ് കാരികുന്നേൽ എന്നിവർ പങ്കെടുത്തു. ഓഫീസ് സൂപ്രണ്ട് അലീസ് ജോണ്‍, ഹെഡ് അക്കൗണ്ടന്റ് റെജി സേവ്യർ എന്നിവർ നേതൃത്വം നൽകി.