വല്ലാര്‍പാടം പള്ളി മഹാജൂബിലി സമാപിച്ചു
1489181
Sunday, December 22, 2024 6:56 AM IST
കൊച്ചി: മൂന്നു വര്‍ഷം നീണ്ടു നിന്ന വല്ലാര്‍പാടം പള്ളിയുടെ മഹാജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. ജസ്റ്റീസ് ബാബു മാത്യു പി. തോമസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദേശികളും സ്വദേശികളുമായ ക്രൈസ്തവ മിഷണറിമാരാണ് കേരളത്തില്‍ മതസൗഹാര്‍ദത്തിന്റെയും വിദ്യാഭ്യാസപരവുമായ സമഗ്ര സംസ്കാരം വാര്‍ത്തെടുത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ ജൂബിലി സ്മരണികയുടെ പ്രകാശനം നിര്‍വഹിച്ചു. ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത് അധ്യക്ഷനായിരുന്നു. ആത്മീയഗാന ശുശ്രൂഷാ രംഗത്ത് പ്രശസ്തനായ ഫാ. ബിബിന്‍ ജോര്‍ജ് കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഫാ. ആന്റണി ഷൈന്‍ കാട്ടുപറമ്പില്‍, ഫാ. സാവിയോ ആന്റണി തെക്കേപ്പാടത്ത്, മഹാജൂബിലി ജനറല്‍ കണ്‍വീനര്‍ പീറ്റര്‍ കൊറയ, പാരിഷ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഡ്വ. എല്‍സി ജോര്‍ജ്, കേന്ദ്ര സമിതി ലീഡര്‍ പി.എല്‍. ജോയ്, സുവനീര്‍ ചീഫ് എഡിറ്റര്‍ യു.ടി. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.