കാഞ്ഞൂരിൽ റോഡ് നവീകരിക്കണം; നിവേദനം നൽകി കെസിവൈഎം
1465580
Friday, November 1, 2024 2:58 AM IST
കാഞ്ഞൂർ: കാഞ്ഞൂർ-തെക്കേ അങ്ങാടി റോഡിന്റെ റീ ടാറിംഗ് ഉടൻ ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കെസിവൈഎം കാഞ്ഞൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർക്കു നിവേദനം നൽകി.
കാഞ്ഞൂർ പ്രദേശത്ത് പലയിടത്തും റോഡരികുകളിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന ഉപയോഗശൂന്യമായ ബിഎസ്എൻഎൽ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു, സെക്രട്ടറി ലളിതാംബിക, ബിഎസ്എൻഎൽ ജെടിഒ പിന്റു കുമാർ എന്നിവർക്കാണു നിവേദനങ്ങൾ നൽകിയത്. കെസിവൈഎം യൂണിറ്റ് പ്രസിഡന്റ് ഫെനിക്സ് പോളിന്റെ നേതൃത്വത്തിൽ ഭാരവാഹികളായ ജൊവാൻ ജോയ്, എലിസബത്ത്, ബിബിൻ, ജോമോൻ, ജാക്സൺ എന്നിവരാണു നിവേദകസംഘത്തിലുണ്ടായിരുന്നത്.