ശ്രുതി എത്തി; സ്നേഹത്തില്‍ ചേര്‍ത്തുനിര്‍ത്തി മമ്മൂട്ടി
1465158
Wednesday, October 30, 2024 7:19 AM IST
കൊച്ചി: ഒന്നാകേണ്ടിയിരുന്ന വേദിയിലേക്ക് ഉറ്റവനില്ലാത്ത വേദനയിൽ ശ്രുതിയെത്തിയത് ഒറ്റയ്ക്ക് ; പ്രിയപ്പെട്ട മമ്മൂക്കയുടെ ക്ഷണം സ്വീകരിച്ചെ ത്തിയ അവളെ സ്നേഹത്തില്‍ പൊതിഞ്ഞ് മലയാള ത്തിന്റെ മഹാനടന്റെ സാന്ത്വ നം. വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ശ്രുതി കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന 'ട്രൂത്ത് മാംഗല്യം' സമൂഹ വിവാഹ ചടങ്ങില്‍ അതിഥിയായി പങ്കെടുക്കാനാണ് നടന് മമ്മൂട്ടിയുടെ ക്ഷണപ്രകാരം എത്തിയത്.
\
വയനാട് ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടപ്പോഴും ശ്രുതിക്കായി മാത്രം ജീവിച്ച ജെന്‍സന്റെ കഥ അറിഞ്ഞ മമ്മൂട്ടി, തന്റെ സഹപ്രവര്‍ത്തകര്‍ ഒരുക്കുന്ന സമൂഹ വിവാഹ ചടങ്ങില്‍ ശ്രുതിയെയും ജെന്‍സനെയും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആ ചടങ്ങിനായുള്ള കാത്തിരിപ്പിനിടെയാണ് ജെന്സണ് കാറപകടത്തില്‍ മരണമടഞ്ഞത്.
ചടങ്ങിനെത്തുന്ന ശ്രുതിക്കും ജെന്‍സണുമായി കരുതിവച്ചതെല്ലാം ശ്രുതിയെ തന്നെ ഏല്‍പ്പിക്കണമെന്ന് മമ്മൂട്ടി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ട്രൂത്ത് ഫിലിംസ് മാനേജിംഗ് ഡയറക്ടര്‍ കൂടിയായ സമദ്, അതിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുകയും സമൂഹ വിവാഹ ദിവസം ചടങ്ങിനെത്തിയ മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച അവസാനമാണ് ഈ ചടങ്ങ് നടന്നതെങ്കിലും ഇതിന്റെ വീഡിയോ ഇന്നലെ പുറത്ത് വന്നപ്പോഴാണ് പുറംലോകം വിവരമറിയുന്നത്. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റോബര്‍ട്ട് കുര്യക്കോസ് സമൂഹ മാധ്യമങ്ങളില്‍ ആ വീഡിയോ പങ്കു വച്ചതോടെ സംഭവം വലിയ ചര്‍ച്ചയാവുകയായിരുന്നു.