മർദനമേറ്റ് ചികിത്സയിലുള്ള ഫോട്ടോഗ്രഫർമാരെ അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു
1454608
Friday, September 20, 2024 3:55 AM IST
കൂത്താട്ടുകുളം: ക്രൂരമായി മർദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കുഴ സ്വദേശികളായ ഫോട്ടോഗ്രഫർമാരെ ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു.
ഇടുക്കി മാങ്കുളത്ത് വിവാഹ ചിത്രീകരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാലക്കുഴ സ്വദേശികളായ ജെറിൻ, നിധിൻ എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്.
ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി, സംസ്ഥാന സെക്രട്ടറി റോണി അഗസ്റ്റിൻ, ഇടുക്കി ജില്ലാ മുൻ ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് ആൻഡ്രൂസ് എന്നിവരാണ് പരിക്കേറ്റവരെ സന്ദർശിച്ചത്.
കുറ്റവാളികളെ നിയമത്തിന് മുന്പിൽ എത്രയും വേഗം കൊണ്ടുവരണമെന്നും അതിനാവശ്യമായ നടപടികൾ പോലീസ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.