കേരള സീനിയര്‍ ലീഡേഴ്സ് ഫോറം സൗഹൃദ സമ്മേളനം
1488361
Thursday, December 19, 2024 7:11 AM IST
കോട്ടയം: കേരള സീനിയര്‍ ലീഡേഴ്സ് ഫോറം നാലാമത് സൗഹൃദ സമ്മേളനം കൊച്ചി പ്രസിഡന്‍സി ഹോട്ടലില്‍ 22നു നടക്കും. രാവിലെ 11നു രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഫോറം കണ്‍വീനര്‍ ബി. രാജീവ് അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ശോഭന ജോര്‍ജ്, എം.എം. ഹസന്, കെ.സി. ജോസഫ്, പന്തളം സുധാകരന്, ജോസഫ് എം. പുതുശേരി, എം. മുരളി, എ.എ. ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന സിമ്പോസിയം സാഹിത്യകാരന് ബാബു കുഴിമറ്റം ഉദ്ഘാടനം ചെയ്യും. അടൂര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ സിഇഒ ഡോ. ജോര്‍ജ് ചാക്കച്ചേരി അധ്യക്ഷത വഹിക്കും. ജയിംസ് ജോസഫ് വിഷയം അവതരിപ്പിക്കും. പി. എ. അലക്സാണ്ടര്‍, ഒ.എ. അനസ്, അമ്പിളി എന്‍. നായര്‍, ജോമോന് പാലക്കാടന്‍ എന്നിവര്‍ പ്രസംഗിക്കും.