പോലീസ് കേസെടുത്തു
1488345
Thursday, December 19, 2024 7:06 AM IST
കടുത്തുരുത്തി; കെഎസ്ആര്‍ടിസി ബസില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. ചങ്ങനാശേരി മാടപ്പള്ളി ഇളവുംമൂട്ടില് സോണി ജോസഫ് (36) നെതിരേയാണ് കടുത്തുരുത്തി പോലീസ് കേസെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ എറണാകുളത്തുനിന്നും കോട്ടയത്തേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിൽ ആപ്പാഞ്ചിറയില്‍ വച്ചാണ് സംഭവം.