ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
1488113
Wednesday, December 18, 2024 7:25 AM IST
കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് ഇൻ ചാർജ് ജോണ്സണ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷ സെലീനാമ്മ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.വി. സുനില്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡംഗം സന്തോഷ കാലാ, ബ്ലോക്ക് മെംബര്‍മാര്‍, പഞ്ചായത്ത് മെംബര്‍മാര്‍, മത്സര ജേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.