ചെന്നൈ-ചങ്ങനാശേരി എസ്ഇടിസി ബസ് സര്‍വീസ്
1488341
Thursday, December 19, 2024 7:06 AM IST
ചങ്ങനാശേരി: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ചെന്നെയില്‍നിന്നു ചങ്ങനാശേരിക്ക് എസ്ഇടിസി ബസ് സര്‍വീസ് ആരംഭിക്കുന്നു. 2020 മാര്‍ച്ചില്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് നിര്‍ത്തലാക്കിയ ബസാണ് പുനരാരംഭിക്കുന്നത്.
നാളെ വൈകുന്നേരം നാലിന് ചെന്നൈയിലെ പുതിയ കിളാമ്പാക്കം ബസ് ടെര്‍മിനലില്‍നിന്നും ആരംഭിക്കുന്ന ബസ് 21ന് രാവിലെ ഒമ്പതിന് ചങ്ങനാശേരിയില്‍ എത്തിച്ചേരും. 21ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരിയില്‍നിന്നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ ഏഴിന് ചെന്നെയില്‍ എത്തിച്ചേരും. നോണ്‍ എസി സൂപ്പര്‍ അള്‍ട്രാ ഡീലക്സ് സര്‍വീസാണിത്. 775 രൂപയാണ് ടിക്കറ്റ് നിരക്ക്.
വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഇപ്പോള്‍ സര്‍വീസ് ആരംഭിക്കുന്നതെങ്കിലും പിന്നീട് എല്ലാ ദിവസവും സര്‍വീസ് നടത്താനാണ് എസ്ഇടിസിയുടെ ആലോചന. ചങ്ങനാശേരിയില്‍നിന്നു കോട്ടയം, കുമളി, കമ്പം, തേനി, ദിണ്ഡികൽ, ട്രിച്ചി, വില്ലുപുരം വഴിയാണ് ബസിന്റെ റൂട്ട്. ദിവസവും അങ്ങോട്ടും ഇങ്ങോട്ടും സര്‍വീസുണ്ടാകും.
1981 കാലഘട്ടത്തില്‍ വേളങ്കാണ്ണി റൂട്ടില്‍ സര്‍വീസ് ആരംഭിച്ച ഈ ബസ് 91 ല്‍ ചെന്നെ സര്‍വീസാക്കി പുനര്‍ക്രമീകരിച്ചിരുന്നു. കോവിഡ്കാലം വരെ ഈ ബസ് മുടക്കംകൂടാതെ സര്‍വീസ് നടത്തിയിരുന്നു.
ബുക്കിംഗ് സംബന്ധിച്ച വിവരങ്ങൾക്ക്: www.tnstc.in അല്ലെങ്കിൽ മൊബൈലിൽ TNSTC OFFICIAL APPഡൗൺലോഡ് ചെയ്യുക.