പൗരോഹിത്യ രജതജൂബിലി ആഘോഷം ഇന്ന്
1488130
Wednesday, December 18, 2024 7:25 AM IST
മാന്നാനം: മാന്നാനം സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളജിന്റെ ആഭിമുഖ്യത്തിൽ കോളജ് മാനേജരും സെന്റ് ജോസഫ്സ് ആശ്രമം പ്രിയോരുമായ റവ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐയുടെയും തിരുവനന്തപുരം പ്രോവിൻസിന്റെ എജ്യൂക്കേഷൻ കൗൺസിലറും കെഇ സ്കൂൾ പ്രിൻസിപ്പലുമായ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐയുടെയും പൗരോഹിത്യ രജതജൂബിലി ആഘോഷം ഇന്ന് കോളജ് ഓഡിറ്റോറിയത്തിൽ നടത്തും.
രാവിലെ 10ന് റവ.ഡോ. സിബിച്ചൻ കളരിക്കൽ സിഎംഐയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സിഎംഐ സഭയുടെ വികാരി ജനറാൾ ഫാ. ജോസി താമരശേരി ഉദ്ഘാടനം നിർവഹിക്കും. പ്രിൻസിപ്പൽ ഡോ.കെ.എം. ബെന്നി, ഡോ. ലത ജോസഫ്, സിസ്റ്റർ ജെറിൻ സിഎംസി, ജൂവൽ ജയിംസ് എന്നിവർ പ്രസംഗിക്കും.