കാലിത്തീറ്റ വിതരണം ചെയ്തു
1488116
Wednesday, December 18, 2024 7:25 AM IST
തലയാഴം: കർഷകർക്ക് സൗജന്യനിരക്കിൽ മാസം തോറും കാലിത്തീറ്റ നൽകുന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി. തലയാഴം ക്ഷീരോല്പാദകസംഘത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ് ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ജെൽസി സോണി, കൊച്ചുറാണി ബേബി, കെ. ബിനിമോൻ, കെ.വി. ഉദയപ്പൻ, ഡോ. അനിൽകുമാർ ഭാസ്കർ, തലയാഴം ക്ഷീരോല്പാദക സംഘം സെക്രട്ടറി വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.